വത്തിക്കാന്‍ സിറ്റി: പെന്തക്കോസ്തു തിരുനാള്‍ ദിനത്തില്‍ വിശുദ്ധനാടിന്റെ സമാധാനത്തിന് വേണ്ടി ലോകമെങ്ങുമുള്ള എല്ലാ വിശ്വാസികളും മെത്രാന്മാരും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
താല്ക്കാലികമായ വെടിനിര്‍ത്തല്‍ തീരുമാനത്തിന് താന്‍ ദൈവത്തോട് നന്ദി പറയുന്നു. സംവാദത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഞാന്‍ പ്രാര്്ത്ഥിക്കുന്നു. പെന്തക്കോസ്തുതിരുനാള് ദിനത്തില്‍ ലോകമെങ്ങുമുള്ള എല്ലാ വിശ്വാസികളും മെത്രാന്മാരും വിശുദ്ധനാടിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം. ഇന്നലെ പാപ്പ ഓര്‍മ്മിപ്പിച്ചു.
ജെറുസലേമിലെ വിശ്വാസികള്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലാണ് പെന്തക്കോസ്തു തിരുനാള്‍ ആചരിക്കുന്നത്.