പെന്തക്കോസ്താ നമ്മുടെ കാലത്താണ് സംഭവിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവ് ഭൂതകാലത്തിന്റെ ശക്തിയല്ലെന്നും അവിടുന്ന് എപ്പോഴും സമകാലികനാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കോസ്ത നമ്മുടെ കാലത്താണ് സംഭവിക്കുന്നത്.അവിടുന്ന് രൂപമില്ലാത്ത മഹനീയനായ അജ്ഞാതനാണ്. പരിശുദ്ധാത്മാവ് എപ്പോഴും സമകാലീകനാണ് പരിശുദ്ധാത്മാവ് നമ്മെ എപ്പോഴും അനുഗമിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അതൊരിക്കലും അവസാനിക്കുന്നുമില്ല.
ലാറ്റിന്‍ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിന് വീഡിയോ സന്ദേശം നല്കുകയായിരുന്നു പാപ്പ.

എല്ലാം അറിയാം എന്നോ അല്ലെങ്കില്‍ എല്ലാറ്റിനും ഉത്തരങ്ങളുണ്ടെന്നോ സ്വയം തെറ്റിദ്ധരിക്കാതിരിക്കാന്‍ നമ്മുടെ ചിന്തകള്‍ തുറവിയുള്ളതായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ പറഞ്ഞു. എനിക്ക് എല്ലാം അറിയാമെന്ന് വിചാരിക്കുന്നത് സിനഡാലിറ്റിക്ക് വളരെ അപകടകരമാണ്. അത് സിനഡല്‍ പാതയുടെ യഥാര്‍ത്ഥനായകനായ പരിശുദ്ധാത്മാവിന് ഇടം നല്കില്ല.

ബലം പ്രയോഗത്തിലൂടെ സ്വയം അടിച്ചേ്‌ല്പിക്കാതെ നമ്മുടെസ്‌നേഹവും സ്വാതന്ത്ര്യവും സൗമ്യമായി സമന്വയിപ്പിച്ച് നമ്മുടെ ബന്ധങ്ങളില്‍ അവിടുന്ന് ആഗ്രഹിക്കുന്ന ഐക്യത്തിന്റെയും കൂട്ടായ്മയുടെയുംരൂപം കൈവരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവ് ഒരു ദാനമാണെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.