സമാധാനപൂര്‍വ്വമായ ജീവിതം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി

സമാധാനം എല്ലാവരുടെയും ആഗ്രഹമാണ്.കുടുംബത്തില്‍, ജോലിസ്ഥലങ്ങളില്‍, എല്ലായിടത്തും എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക നല്കുന്നു എന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. എന്നാല്‍ ക്രിസ്തുവിന്റെ സമാധാനം ജീവിതത്തില്‍ അനുഭവിക്കാന്‍ നമുക്ക് പലപ്പോഴും കഴിയാതെ വരുന്നു.

പക്ഷേ ക്രിസ്തു നല്കുന്ന സമാധാനമാണ് നമുക്കുണ്ടാകേണ്ടത്. അതുമാത്രമാണ് സ്ഥിരമായി നിലനില്്ക്കുന്നതും. അതിനായി നമുക്കെന്തെല്ലാമാണ് ചെയ്യാന്‍ കഴിയുന്നത്? അല്ലെങ്കില്‍ എന്തു ചെയ്താലാണ് നമുക്ക് ക്രിസ്തുവിന്റെ സമാധാനം അനുഭവിക്കാന്‍ കഴിയുന്നത്? ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം.

ചുറ്റിനുമുള്ള തിരക്കുകള്‍ നിയന്ത്രിക്കുക

ജീവിതം എപ്പോഴും തിരക്കുപിടിച്ചതാണ്. തിരക്കു പിടിക്കുമ്പോള്‍ സ്വഭാവികമായും അസ്വസ്ഥതകളുമേറും. ജീവിതത്തില്‍ തിരക്കുകള്‍ നിയന്ത്രിക്കുക. ദൈവം പോലും വിശ്രമിച്ചതായിട്ടാണ് വിശുദ്്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്. ആറു ദിവസം ദൈവം ജോലി ചെയ്തു. ഏഴാം ദിവസം വിശ്രമിച്ചു. നമുക്കും നമ്മുടെ തിരക്കുകള്‍ കുറയ്ക്കാം. ആറുദിവസത്തെ ജോലി മതി. ഏഴുദിവസവും ഇരുപത്തിനാലു മണിക്കൂറും എന്ന മട്ടിലുള്ള ജോലിഭാരങ്ങള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുത്തും.

ഈ നിമിഷത്തില്‍ ജീവിക്കുക

ഓരോ ദിവസത്തിനും അതിന്റേതായ ഉത്കണ്ഠകള്‍ മതി. നമ്മുടെ ഉത്കണ്ഠകള്‍ പലതും വരാനിരിക്കുന്നവയും കഴിഞ്ഞുപോയവയെയും കുറിച്ചാണ്. ഈ നിമിഷത്തിന്റെ സൗന്ദര്യം അതുകൊണ്ട് നമുക്ക് ആസ്വദിക്കാന്‍ കഴിയാതെ വരുന്നു. ഈ നിമിഷം എന്താണോ അത് മതി. അതിനപ്പുറമുള്ള ചിന്തകള്‍ നമ്മുടെ മനസ്സമാധാനം കെടുത്തും.

കരുണയില്‍ വിശ്വസിക്കുക

എപ്പോഴും ദൈവകരുണയില്‍ വിശ്വസിക്കുക. നാം തെറ്റ് ചെയ്തവരായിരിക്കാം. എന്നാല്‍ ദൈവത്തിന്റെ കരുണ നാം വിസ്മരിക്കരുത്. അവിടുത്തേക്ക് നമുക്ക് സമാധാനം നല്കാന്‍കഴിയും. കരുണ നല്കാന്‍ കഴിയും. അത്തരമൊരു ചിന്ത തെറ്റുകളെയോര്‍ത്തുള്ള സമാധാനക്കേടുകളില്‍ നിന്ന് നമ്മെ അകറ്റിനിര്‍ത്തും.

ക്ഷമിക്കാന്‍ പഠിക്കുക

ക്ഷമിക്കാന്‍ പഠിക്കാത്തതാണ് നമ്മുടെ പല സമാധാനക്കേടുകളുടെയും കാരണം. ക്ഷമിക്കാന്‍ പഠിക്കുക, ക്ഷമ ചോദിക്കാന്‍ പഠിക്കുക. സമാധാനം താനേ അനുഭവിക്കാന്‍ കഴിയും.

സമാധാനത്തിലായിരിക്കാന്‍ ശ്രമിക്കുക

സമാധാനം ഉള്ളില്‍ ഇല്ലാത്ത ഒരാള്‍ക്കും അതു സൃഷ്ടിക്കാന്‍ കഴിയില്ല. മറ്റൊരാള്‍ക്ക് നല്കാനും കഴിയില്ല. അതുകൊണ്ട് സമാധാനത്തിലായിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുക.

നിശ്ശബ്ദത ശീലിക്കുക, സ്‌നേഹത്തിലായിരിക്കുക

നിശ്ശബ്ദത പാലിക്കാന്‍ കഴിഞ്ഞാല്‍ സമാധാനവും കൂടെ വരും. ഒരാള്‍ ഒന്നുപറയുന്നു. അത് നമുക്ക് ഇഷ്ടമാകാതെ വരുന്നു. നാം തിരിച്ചുപറയുന്നു. പറയാതിരുന്നാല്‍ മോശം എന്ന ചിന്ത പലരെയും പിടികൂടുന്നു. ഇത് സമാധാനക്കേടുകള്‍ ഉണ്ടാക്കുന്നു. സ്‌നേഹമില്ലാത്തതുകൊണ്ടാണ് നമുക്ക് സമാധാനം നഷ്ടപ്പെടുന്നത്. സ്‌നേഹമുണ്ടെങ്കില്‍ ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ കഴിയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.