ഞായറാഴ്ച ലോക്ക് ഡൗണ്‍ ക്രൈസ്തവ വിരുദ്ധമെന്ന് പി. സി ജോര്‍ജ്

കോട്ടയം: ഞായറാഴ്ച മാത്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ക്രൈസ്തവവിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പി. സി ജോര്‍ജ്.

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പള്ളി പൂട്ടിയതിലൂടെ ദൈവനിഷേധം ക്രൈസ്തവര്‍ക്കെതിരെയും ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് 500 ന് മുകളില്‍ ആളുകള്‍ പങ്കെടുക്കുമ്പോള്‍ മോസ്‌ക്കുകളില്‍ പ്രാര്‍ത്ഥനയ്ക്ക് 20 പേരും പള്ളികളില്‍ അഞ്ചു പേരും മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

പള്ളികള്‍ മുഴുവന്‍ പൂട്ടിച്ചു ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും ക്രൈസ്തവര്‍ ഞായറാഴ്ച പള്ളിയില്‍ പോയി കുര്‍ബാന കാണുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഭംഗം വരുത്തിയിരിക്കുന്നതെന്നും ദൈവനിഷേധം തൊഴിലാക്കി മാറ്റിയിരിക്കുകയാണെന്നും പി. സി ജോര്‍ജ് കുറ്റപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.