ഇത് പാസ്‌ക്കല്‍ സിയാകാം എന്ന ഇരുപത്തിയഞ്ചുകാരന്‍. കാമറൂണിലെ പഴയ സെമിനാരിക്കാരന്‍ . നോര്‍ത്ത് അമേരിക്കയിലെ നാഷനല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷനില്‍ അംഗമായ ഇദ്ദേഹം ഗെയിം 3 യില്‍ കഴിഞ്ഞ ദിവസം പ്രവേശനം നേടിയപ്പോള്‍ തന്റെ വിജയത്തി്‌ന്റെ മഹത്വം മുഴുവന്‍ നല്കിയത് ദൈവത്തിന്..പിന്നെ മരിച്ചുപോയ തന്റെ പിതാവിനെ നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു.
പാസ്‌ക്കലിന്റെ സെമിനാരിയുമായുള്ള അടുപ്പം അവന്റെ പതിനൊന്നാം വയസില്‍ ആരംഭിക്കുന്നു. സെന്റ് ആന്‍ഡ്രൂസ് സെമിനാരി സ്‌കൂളിലായിരുന്നു പഠനം. മിടുക്കനായിരുന്നുവെങ്കിലും സെമിനാരിക്കാരനാകണം എന്ന കാര്യത്തില്‍ അവന് തെല്ലും താല്പര്യമുണ്ടായിരുന്നില്ല, പക്ഷേ അവന്റെ അപ്പനെ സംബന്ധിച്ച് മകന്‍ ഒരു വൈദികനാകണം എന്ന് ആഗ്രഹവമുണ്ടായിരുന്നു. അപ്പനെ ആദരിക്കുന്നവനായതുകൊണ്ട് അവന്‍ അവിടെ തുടരാന്‍ തീരുമാനിച്ചു.
നിയമങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു അക്കാലത്ത് പാസ്‌ക്കലിന്റെ പ്രധാന വിനോദം. പലപ്പോഴും സെമിനാരിയില്‍ ന ിന്ന് പുറത്താക്കാന്‍ അധികാരികള്‍ക്ക് തോന്നിയിട്ടുമുണ്ട്. പക്ഷേ അക്കാദമിക് നേട്ടങ്ങള്‍ കാരണം അധികാരികള്‍ വീണ്ടും അവനെ അവിടെ തുടരാന്‍ അനുവദിക്കുകയായിരുന്നുഎന്നാണ് അധികാരികളുടെ സാക്ഷ്യം.
സെമിനാരിയിലെ പല കാര്യങ്ങളും പാസ്‌ക്കലിന് തെല്ലും ദഹിക്കുന്നവയായിരുന്നില്ല. വെളുപ്പിനെയുള്ള ഉറക്കമുണരല്‍.പ്രാര്‍ത്ഥന. അതോടൊപ്പം വിറകുകീറല്‍, പാത്രം കഴുകല്‍, അടിച്ചുവാരല്‍.
റീക്രിയേഷന്‍ അഞ്ചു മണി മുതല്‍ ആറു മണിവരെയായിരുന്നു. ഈ സമയത്ത് ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കുന്നതായിരുന്നു പലരുടെയും വിനോദം. സെമിനാരിയില്‍ വിശാലമായ ഗ്രൗണ്ട് ഉണ്ടായിരുന്നു. പാസ്‌ക്കലിന് സോസറിനോടായിരുന്നു താല്പര്യം. പക്ഷേ ബാസ്‌ക്കറ്റ് ബോള്‍ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ മടിച്ചിരുന്നുമില്ല.
ഒടുവില്‍ യുഎസ് ബാസ്‌ക്കറ്റ് ബോള്‍ ടീമിലേക്ക് പ്രവേശനം കിട്ടിയപ്പോള്‍ നോ പറയാന്‍ കഴിഞ്ഞുമില്ല, പക്ഷേ മകന്റെ ഈ വിജയമൊന്നും കാണാന്‍ പിതാവിന് അവസരമുണ്ടായില്ല. ഈ ലോകത്തില്‍ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മാന്യനായ വ്യക്തി എന്ന് പാസ്‌ക്കല്‍ വിലയിരുത്തുന്ന അദ്ദേഹത്തിന്റെ പിതാവ് 2014 ല്‍ മരണമടഞ്ഞു.
ഇന്ന് തന്റെ ജീവിതത്തെ മുഴുവന്‍ ക്രമപ്പെടുത്തിയിരിക്കുന്നത് സെമിനാരിജീവിതമാണെന്ന് പാസ്‌ക്കല്‍ പറയുന്നു. എന്നെ സെമിനാരിജീവിതം അച്ചടക്കമുള്ളവനാക്കി. സ്വന്തം കിടക്ക പോലും നേരെചൊവ്വേ വിരിച്ചിടാന്‍ മടിയും അജ്ഞതയും ഉള്ളവനായിരുന്നു സെമിനാരിയില്‍ ചേരുന്നതുവരെ അവന്‍. കാരണം വീട്ടിലെ ഇളയ സന്താനമായിരുന്നതുകൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ ലാളനയും പരിഗണനയും അവന് കിട്ടിയിരുന്നു.എന്നാല്‍ സെമിനാരി ജീവിതം എല്ലാം മാറ്റംവരുത്തി.
പാസ്‌ക്കല്‍ പറയുന്നു, സെമിനാരി എങ്ങനെ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാം എന്ന് എന്നെ പഠിപ്പിച്ചിട്ടില്ല, എന്നാല്‍ എങ്ങനെ അദ്ധ്വാനിക്കണം, ജീവിക്കണം, സ്വയം വിശ്വസിക്കണം എങ്ങനെ ഒരു ടീമിന്റെ ഭാഗമാകണം എന്നെല്ലാം എന്നെ പഠിപ്പിച്ചത് സെമിനാരിയായിരുന്നു. ഞാന്‍ സെമിനാരിജീവിതത്തോട് കടപ്പെട്ടിരിക്കുന്നു.