ഓശാന ഞായറില്‍ ക്രിസ്തു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്?

നാളെ നാം ഓശാന ഞായര്‍ ആചരിക്കുകയാണല്ലോ? ജെറുസലേം വീഥിയിലൂടെ കഴുതപ്പുറത്ത് ക്രിസ്തു എഴുന്നെള്ളിയതിന്റെ, ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മയാണ് നാം നാളെ ആചരിക്കുന്നത്. ഓശാന ഞായറോടുകൂടിയാണ് ക്രൈസ്തവര്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ അവസരത്തില്‍ പലരുടെയും മനസ്സിലുള്ള ചില ചോദ്യങ്ങളുണ്ട്. ഈശോ എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്?

പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിരുന്നു അത്. സക്കറിയായുടെ പുസ്തകം 9:9 ല്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ നിറവേറലാണ് അന്ന് ഓശാനഞായറില്‍സംഭവിച്ചത്. സമാധാനത്തിന്റെ രാജാവാണ് ക്രിസ്തു. ഇഹലോകത്തിലെ രാജാക്കന്മാര്‍ കുതിരയുടെയും രഥത്തിന്റെയും പുറകെ പോകുമ്പോള്‍ അതെല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് ക്രിസ്തു കഴുതയെ തിരഞ്ഞെടുത്തത്. സര്‍വ്വപ്രപഞ്ചത്തിന്റെയും സകലരുടെയും രാജാവാണ് താന്‍ എന്ന് പ്രഖ്യാപിക്കുകയായിരുന്നു ക്രിസ്തു.

നാളെ ഓശാന ഞായര്‍ ആചരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നമ്മുടെ മനസ്സിലുണ്ടാവട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.