വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 34 ആര്‍ച്ച് ബിഷപ്പുമാര്‍ക്ക് പാലിയം നല്കി. ഇതില്‍ നാലുപേര്‍ ഇന്ത്യയില്‍ നിന്നുള്ള മെത്രാന്മാരാണ്. ആഗ്ര ആര്‍ച്ച് ബിഷപ് റാഫി മഞ്ഞളി, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് അന്തോണി പൂല, പാറ്റ്ന ആര്‍ച്ച് ബിഷപ് സെബാസ്റ്റ്യന്‍ കളപ്പുര, ഷില്ലോംങ് ആര്‍ച്ച് ബിഷപ് വിക്ടര്‍ ലിംങ്ഡോഹ് എന്നിവരാണ് പാലിയം സ്വീകരിച്ച ഇന്ത്യന്‍ മെത്രാന്മാര്.
ഇഡോനേഷ്യയിലെ ആര്‍ച്ച് ബിഷപ് പെട്രസ് കാനിസിയസ്, പാക്കിസ്ഥാന് കറാച്ചിലിയെ ബെന്നി മാരിയോ എന്നിവരാണ് ഏഷ്യയില്‍ നിന്നുള്ള മറ്റ് മെത്രാന്മാര്.
മാര്‍പാപ്പയോടുള്ള ഐക്യത്തിന്റെയും ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തോടുളള ഉത്തരവാദിത്തം നിര്വഹിക്കലിന്റെയും പ്രതീകമാണ് പാലിയം.