ലാഹോര്‍: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിച്ചു എന്ന കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവയുവാവിന്റെ മേല്‍ ദൈവനിന്ദാക്കുറ്റം ചുമത്തി. പഞ്ചാബ് പ്രൊവിന്‍സിലെ സോഹായില്‍ മസിഹ എന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. പാക്കിസ്ഥാന്‍ പീനല്‍ കോഡ് അനുസരിച്ചുള്ള 295 a, 295 c കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ 295 c വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.
അസിയാബി എന്ന ക്രൈസ്തവയുവതിക്ക് മേല്‍ ചുമത്തിയിരുന്നതും ഇതേ കുറ്റം തന്നെയായിരുന്നു. സോഹായില്‍ മസിഹായുടേത് ഒറ്റപ്പെട്ട കേസല്ല എന്നും സമാനമായ രീതിയിലുള്ള നിരവധി കേസുകള്‍ ഇതിനകം പാക്കിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ ലീഗല്‍ എയ്ഡ് അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് ഡയറക്ടര്‍ നാസിര്‍ സയിദ് മാധ്യമങ്ങളോട് പറഞ്ഞു.
പാക്കിസ്ഥാനില്‍ മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്.