ലാഹോര്‍: ക്രിസ്ത്യാനിയായതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ പത്തുപേര്‍ക്ക് ജോലി നഷ്ടമായി.. പഞ്ചാബ് ജില്ലയിലെ സെന്‍ട്രല്‍പോലീസ് ഓഫീസില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് അപേക്ഷ അയച്ച പത്തു ക്രൈസ്തവര്‍ക്കാണ് അവരുടെ വിശ്വാസത്തിന്റെ പേരില്‍ ജോലി നഷ്ടമായത്. പഞ്ചാബ് ചീഫ് മിനിസ്റ്റര്‍ സര്‍ദാര്‍ ഉസ്മാന്‍ ബുസ്ദാറിന് ഇതിനെതിരെ യുവാക്കള്‍ പരാതി നല്കി.
ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നല്കണമെന്നും അവര്‍ക്ക് സുരക്ഷ നല്കണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് അപേക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് ജോലികള്‍ക്കായി മതന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം നല്കണമെന്ന് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള കത്തോലിക്കാ ഫെഡറല്‍ മിനിസ്റ്റര്‍ ഷഹബാസ് ഭാട്ടി ഉറപ്പുവരുത്തിയിരുന്നു. 2011 ല്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.