ലാഹോര്‍: പാക്കിസ്ഥാനിലെ വിവാദമായ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട രണ്ട് സുവിശേഷപ്രവര്‍ത്തകര്‍ വധശിക്ഷയെ നേരിടുന്നു. ഹാരൂണ്‍ ആയൂഹ് മിസിഹ, സല്‍മാറ്റ് മന്‍ഷാ മസിഹ എന്നിവരണ് വധശിക്ഷ നേരിടുന്നത്. കുറ്റാരോപിതരായ ക്രൈസ്തവര്‍ക്ക് നേരെ മാത്രമല്ല ഇതിന്റെ പേരില്‍ ആക്രമണം ഉണ്ടാകുന്നതെന്നും ക്രൈസ്തവസമൂഹം മുഴുവനും ഇതിന്റെ തിക്തഫലം അനുഭവിക്കണമെന്നും വാഷിംങ്ടണ്‍ കേന്ദ്രമായുള്ള ക്രിസ്ത്യന്‍ എന്‍ജിഒ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് അറിയിക്കുന്നു.
ലാഹോറിലെ മോഡല്‍ ടൗണ്‍ പാര്‍ക്കില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മൂന്നു മുസ്ലീം സുഹൃത്തുക്കളുടെ സമീപത്തേക്ക് രണ്ടു ക്രൈസ്തവര്‍ കടന്നുചെല്ലുകയും സ്വയം പരിചയപ്പെടുത്തിയതിന് ശേഷം ഒരു പുസ്തകം നല്കുകയും ക്രിസ്തുമതത്തെ പരിചയപ്പെടുത്തുകയും ചെയ്തു. ക്രിസ്തു ഒരിക്കലും വിവാഹം ചെയ്തിട്ടില്ലെന്നും ബൈബിളാണ് യഥാര്‍ത്ഥ മതഗ്രന്ഥമെന്നും ഒരു ക്രൈസ്തവന്‍ പറയുകയും മറ്റേ ക്രൈസ്തവന്‍ അത് ആവര്‍ത്തിക്കുകയും ചെയ്തു.
ഇസ്ലാം മതവിശ്വാസത്തില്‍ ജീവിക്കുന്ന മറ്റ് മൂന്നുപേരുടെ മതവികാരത്തെ ഇത് വ്രണപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുകയായിരുന്നു. പലപ്പോഴും മതന്യൂനപക്ഷങ്ങളെയും കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങളെയും ന്യായീകരിക്കാനായി തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമാണ് ദൈവദൂഷണക്കുറ്റം.
1987 മുതല്ക്കാണ് പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം കര്‍ശനമാക്കിയത്.