പാക്കിസ്ഥാന്‍: മതനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടച്ച ഹൈന്ദവനെ മോചിപ്പിക്കണമെന്ന് ക്രൈസ്തവര്‍

ലാഹോര്‍: മതനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന ഹൈന്ദവനെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവര്‍ രംഗത്ത്. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് ഹിന്ദു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നോട്ടാന്‍ ലാലിന്റെ മോചനത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. സിന്ധ് പ്രൊവിന്‍സ് കോടതിയാണ് മതനിന്ദാക്കുറ്റം ചുമത്തി പ്രിന്‍സിപ്പലിനെ ജയിലില്‍ അടച്ചിരിക്കുന്നത്.

25 വര്‍ഷത്തേക്കാണ് ശിക്ഷ. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11 ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ചത്. അനീതിപരമായ ദൈവനിന്ദാക്കുറ്റത്തിന്റെ അവസാനത്തെ ഇരയാണ് ലാല്‍. അദ്ദേഹത്തെ വ്യവസ്ഥകളില്ലാതെയും അടിയന്തിരമായും വിട്ടയ്ക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പ്രസിഡന്റ് തോമസ് വ്യക്തമാക്കി.

ഈ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആള്‍ പാക്കിസ്ഥാന്‍ ഹിന്ദു പഞ്ചായത്തും രംഗത്ത് വന്നിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.