സാത്താനുമായി നിരന്തരം പോരാടുന്നുണ്ടോ, എങ്കില്‍ സഹായത്തിനായി മാതാവിനെ വിളിക്കൂ…

എല്ലാ അമ്മമാരും പൊതുവെ സ്‌നേഹനിധികളാണ്. ദയാമയികളും ആശ്വാസദായിനികളുമാണ്. ഒരു അമ്മയുടെ സാന്നിധ്യം കുഞ്ഞിന് നല്കുന്ന ആശ്വാസം വളരെ വലുതാണ്. എല്ലാവിധ അപകടങ്ങളില്‍ നിന്നും അവള്‍ കുഞ്ഞിന് സംരക്ഷണം നല്കുന്നു.

നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിനും പൊതുവായി ഈ ഗുണഗണങ്ങളും സവിശേഷതകളും ബാധകമാണ്. അവള്‍ കരുണാമയിയും ദയാനിധിയുമാണ്. അവള്‍ നമുക്ക് വാത്സല്യവും സ്‌നേഹവും സന്തോഷവും നല്കുന്നു. നമുക്കു വേണ്ടതെല്ലാം ദൈവത്തിന്റെ പക്കല്‍ നിന്ന് വാങ്ങിത്തരുന്നവളാണ്.

എന്നാല്‍ ഇതിനെല്ലാം പുറമെ മാതാവ് നമ്മെ തിന്മയില്‍ നിന്ന് കാത്തുസംരക്ഷിക്കുന്നവളാണ്. എല്ലാവിധ തിന്മകളുമായുള്ള പോരാട്ടത്തില്‍ നമ്മെ സഹായിക്കുന്നവളാണ്. മറിയത്തോടുള്ള നിരന്തരമായ മാധ്യസ്ഥം നമ്മുടെ നിത്യരക്ഷയ്ക്ക് ഏറെ സഹായകമാണ്.

ഈ ലേഖനത്തിന്റെ ഒപ്പം കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിച്ചില്ലേ, ഉണ്ണീശോയെ കൈകളിലേന്തി സാത്താന്റെ തല തകര്‍ക്കുന്ന മറിയത്തെയാണ് നാം ഇവിടെ കാണുന്നത്. ഇവിടെ ഉണ്ണീശോ നമ്മുടെയൊക്കെ പ്രതീകമാണ്. അമ്മ നമ്മെ ഓരോരുത്തരെയും കൈകളിലെടുത്തിരിക്കുന്നു. എന്നിട്ട് സാത്താനെ തകര്‍ക്കുന്നു. അതുകൊണ്ട് തിന്മയെ എതിര്‍ക്കാന്‍ നമുക്ക് ഏറ്റവും കരുത്തുള്ള സഹായക മറിയമാണ്.

തിന്മ ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ ആ തിന്മയെക്കാള്‍ വലിയ ശക്തിയുണ്ട്‌ദൈവത്തിന്. തിന്മയുമായുമായുള്ള പോരാട്ടത്തിലും തിന്മയെ കീഴടക്കാനും സഹായകയായിട്ടാണ് ദൈവം നമുക്ക് മറിയത്തെ തന്നിരിക്കുന്നത്. അതിനാല്‍ മറിയത്തെ കൂട്ടുപിടിച്ച് നമുക്ക് തിന്മയെ എതിര്‍ത്തു തോല്പിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.