ജീവിതത്തില്‍ സങ്കടങ്ങള്‍ ഇല്ലാത്തവരായി ആരാണുള്ളത്? ചെറുതും വലുതുമായ എത്രയോ സങ്കടങ്ങള്‍ ചുമന്നാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ചിലപ്പോള്‍ മാത്രമേനമ്മുടെ സങ്കടങ്ങളുടെ ഭാരവും വലുപ്പവും മറ്റുള്ളവര്‍ പോലും മനസ്സിലാക്കിയിട്ടുണ്ടാവൂ. എന്നാല്‍ അതിലും ഭാരമുള്ള സങ്കടങ്ങള്‍ നമ്മുടെ ഉള്ളിലുണ്ട് എന്നതാണ് സത്യം. ജീവിതത്തില്‍ ഇത്രയ്ക്കധികം സങ്കടങ്ങള്‍ ചുമന്നു നടക്കുന്ന ഓരോ വിശ്വാസികള്‍ക്കും ആശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നവളാണ് നമ്മുടെ അമ്മ. അതുകൊണ്ടുതന്നെ നമുക്ക് പരിശുദ്ധ അമ്മയെ നോക്കി നമുക്ക് ഇങ്ങനെ ആശ്വസിക്കാന്‍ കഴിയണം.
മേരിയുടെ ഏകാന്തതയെ ധ്യാനിക്കുക. ജീവിതത്തില്‍ നാം ഒറ്റപ്പെട്ടുപോയെന്ന് തോന്നുമ്പോഴൊക്കെ മാതാവിന്റെ ഏകാന്തതയെ ധ്യാനിക്കുക. ആത്മാവില്‍എത്രത്തോളം ഒറ്റപ്പെടുത്തപ്പെട്ടപ്പോഴും അവള്‍ ദൈവത്തില്‍ ആശ്രയം കണ്ടെത്തി. ദൈവത്തെ മുറുകെ പിടിച്ചു. അതുകൊണ്ട് ഈ മാതൃക നാം അനുകരിക്കണം.
മാതാവിന്റെ എളിമയെ ധ്യാനിക്കു- മാതാവ് എന്നും എളിമയുള്ള മനസ്സിന്റെ ഉടമയായിരുന്നു. മകനെ രാജാധിരാജനായി ജറുസേലം വീഥികളിലൂടെ എഴുന്നെള്ളിക്കുമ്പോള്‍ അമ്മ അവിടെയുണ്ടായിരുന്നില്ല. എന്നാല്‍ കുരിശിന്‍ചുവട്ടില്‍ അമ്മയുണ്ടായിരുന്നു. വിജയങ്ങളില്‍ അഹങ്കരിക്കാതെയും സങ്കടങ്ങളില്‍ പതറാതെയും നില്ക്കാന്‍ അമ്മ നമുക്ക് മാതൃകയാണ്.
മാതാവിന്റെ ധൈര്യത്തെ ധ്യാനിക്കുക- മാതാവ് ധീരയായിരുന്നു. അതുകൊണ്ടാണ് ക്രിസ്തുവിന്റെ കുരിശിന്‍ചുവട്ടില്‍ നില്ക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞത്. ജീവിതത്തിലെ സങ്കടങ്ങളില്‍ പതറിപ്പോകരുത്. ഓടിപ്പോകരുത്. നിലയുറപ്പിക്കുക, ധീരതയോടെ.
സങ്കടങ്ങളുടെ കന്യകയായിരുന്നു മറിയം- മാതാവിന്റെ സങ്കടങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഹൃദയത്തിലൂടെ തുളച്ചുകയറിയ വാളുമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍. ആ അമ്മയുടെ ഹൃദയത്തിലേക്ക് നമ്മുടെ സങ്കടങ്ങളും വച്ചുകൊടുക്കുക
ചുരുക്കത്തില്‍ മാതാവിനെക്കുറിച്ച് ധ്യാനിച്ചാല്‍ നമുക്ക് നമ്മുടെ സങ്കടങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് പുറത്തുകടക്കാനും ആശ്വസിക്കാനും വളരെയെളുപ്പം കഴിയും