ഫിലിപ്പൈന്‍സ്: നാഗാസിറ്റിയില്‍ മൂന്നു നൂറ്റാണ്ടുകളോളമായി നടത്തിവരുന്ന മരിയന്‍ റാലി കോവിഡ് 19 ഭീതിയെ തുടര്‍ന്ന് റദ്ദ് ചെയ്തു. ഔര്‍ ലേഡി ഓഫ് പെനാഫ്രാന്‍സിയയോടുള്ള ആദരസൂചകമായി നടത്തിവരുന്ന പ്രദക്ഷിണമാണ് ഇത്തവണ റദ്ദാക്കിയത്. ആളുകള്‍ കൂടിചേരുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ബന്ധിരായ സാഹചര്യത്തെ തുടര്‍ന്നാണ് പ്രദക്ഷിണം വേണ്ടെന്ന് വച്ചതെന്ന് ആര്‍ച്ച് ബിഷപ് റൊളാന്‍ഡോ അറിയിച്ചു.
ഇതോട് അനുബന്ധിച്ച് നടത്തിവരുന്ന വിശുദ്ധ കുര്‍ബാന, രോഗസൗഖ്യത്തിനും ആശ്വാസത്തിനുമായുള്ള തിരുശേഷിപ്പ് ചുംബനം എന്നിവയ്ക്കും ഇത് ബാധകമായിരിക്കും.
നാഗാ സിറ്റി അറിയപ്പെടുന്നത് പെനാഫ്രാന്‍സിയാ മാതാവിന്റെ പേരിലാണ്. 1712 ലാണ് മാതാവിന്റെ ഈ രൂപം ഫിലിപ്പൈന്‍സില്‍ എത്തിയത്.
സ്‌പെയ്‌നില്‍ നിന്ന് ഫിലിപ്പൈന്‍സില്‍ എത്തിച്ച ഈ രൂപത്തിന്റെ ഓര്‍മ്മയ്ക്കായി സ്‌പെയ്ന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ സെപ്തംബറില്‍ നടത്തിവരുന്ന പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി എത്തിച്ചേരാറുണ്ട്.