ക്വൂബെക്ക്: ഒമിക്രോണ്‍ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഈ പൊതുതീരുമാനം മൂലം ദേവാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും ദേവാലയത്തിന് വെളിയില്‍ കനത്ത തണുപ്പിലും മഞ്ഞിലും നിന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
ക്യൂബെക്ക് നോട്രഡാം ഷ്രൈനില്‍ നിന്നുള്ള ചിത്രമാണ് ഇത്. 120 ഓളം പേരാണ് ദേവാലയത്തിന് വെളിയില്‍ അര്‍പ്പിച്ച ഈ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ഫാ. ഫെഡറിക്കും ഫാ. ഗില്‍സുമാണ് കാര്‍മ്മികര്‍. മനോഹരമായ ഈ ആഘോഷത്തില്‍ ഒരുമിച്ചായിരിക്കുന്നതില്‍ സന്തോഷിക്കുന്നു എന്നാണ് ഫോട്ടോ ഫേസ്്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് വൈദികര്‍ കുറിച്ചിരിക്കുന്നത്.