കൊന്ത ദൈര്‍ഘ്യമേറിയ പ്രാര്‍ത്ഥനയാണ്, വിരസമായ പ്രാര്‍ത്ഥനയാണ്,ആവര്‍ത്തന വിരസമായ പ്രാര്‍ത്ഥനയാണ് എന്നെല്ലാം പറയുന്ന പലരെയും ഇക്കാലയളവില്‍ കണ്ടുമുട്ടാനിടയായിട്ടുണ്ട്. പക്ഷേ അത്തരക്കാര്‍ പ്രചോദനം സ്വീകരിക്കേണ്ട ഒരു വ്യക്തിയെയാണ് ഇവിടെ പരിചയപ്പെടുത്താന്‍പോകുന്നത്.
ഇത് ജൂവാന്‍ പെരേസ് മോറ. വെനിസ്വേലക്കാരനാണ്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 1909ല്‍ ജനിച്ച അദ്ദേഹം ഈവര്‍ഷം 113വയസിലേക്ക് കടക്കും. എന്താണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്ന് ചോദിക്കുന്നവരോട് ഇദ്ദേഹം പറയുന്നത്, കഠിനാദ്ധ്വാനം,അവധിദിവസങ്ങളിലെ വിശ്രമം, നേരത്തെയുള്ള ഉറക്കം .എല്ലാ ദിവസവും ഞാന്‍ ദൈവസ്‌നേഹം അനുഭവിക്കുന്നു. അവിടുത്തെ ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നു. ഇതോടൊപ്പം ദിവസം രണ്ടു ജപമാലയും ഇദ്ദേഹം ചൊല്ലുന്നു.കൊന്ത ചൊല്ലാതെ ഒരു ദിവസംപോലും കിടന്നുറങ്ങാന്‍ അദ്ദേഹത്തിന് കഴിയാറില്ലത്രെ.
സ്ത്രീകളില്‍ ലോകത്തിലേക്കുംവച്ചേററവും പ്രായം കൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രെ റാന്‍ഡണ്‍ എന്ന ഫ്രഞ്ചുകാരിയാണ്.