അമേരിക്ക: ടെന്നിസി സ്‌റ്റേറ്റ് അബോര്‍ഷനെതിരെ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാന്‍ എല്ലാ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നു. ഹൃദയമിടിപ്പ് തുടങ്ങിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് തടയുന്ന നിയമമാണ് തുടക്കത്തില്‍ സ്റ്റേറ്റ് പാസാക്കുന്നത്. 21 ന് എതിരെ 65 എന്ന രീതിയിലാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്.
ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മനുഷ്യജീവന് എല്ലാ അവസ്ഥയിലും സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സ്റ്റേറ്റ് ഹൗസ് റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് വാന്‍ എസ് പറഞ്ഞത്.അമേരിക്കന്‍ ഐക്യനാടുകളില്‍ പെടുന്നതാണ് ടെന്നിസി സ്റ്റേറ്റ്.