നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവര്‍ വ്യാപകമായ രീതിയിലുള്ള മതപീഡനം നേരിടുന്നതായി റിപ്പോര്‍ട്ട്. പുതുവര്‍ഷത്തിലെ ആദ്യ നാലു മാസത്തിനിടയില്‍ മരണനിരക്ക് വന്‍തോതില്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 620 ക്രൈസ്തവരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണവും നിര്‍ബാധം തുടരുന്നു.
ഇസ്ലാമിക് ജിഹാദികള്‍, ഫുലാനി ഹെര്‍ഡ്‌സ്മാന്‍, ബോക്കോ ഹാരം എന്നിവരാണ് ക്രൈസ്തവരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്. 2009 മുതല്‍ 32,000 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍ തുടങ്ങിയവയ്ക്കും ക്രൈസ്തവര്‍ ഇരകളാകുന്നുണ്ട്.
ഈവര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് നാലു വൈദികവിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതും അതിലൊരാള്‍ വധിക്കപ്പെട്ടതും.