നൈജീരിയ; 40 ദിവസങ്ങള്‍ക്ക് ശേഷം കത്തോലിക്കാ വൈദികന്‍ മോചിതനായി

നൈജീരിയ: സാരിയ രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാവൈദികന്‍ ഫാ.ഫെലിക്‌സ് സക്കാരി ഫിഡ്‌സണ്‍ നാല്പത് ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. വളരെ സന്തോഷത്തോടെ രൂപതയാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 24 ന് തന്റെ താമസസ്ഥലത്ത് നിന്ന് രൂപതാ ആസ്ഥാനത്തേക്ക് പോകുന്നവഴിക്കാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ആ നിമിഷം തൊട്ടുതന്നെ രൂപതയില്‍ വൈദികന്റെ സുരക്ഷിതമായ മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നിരുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് വൈദികന്റെ മോചനം പെട്ടെന്ന് സാധ്യമാക്കിയതെന്ന് രൂപതാവക്താവ് വ്യക്തമാക്കി.

ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍പ്രകാരം ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് നൈജീരിയ. 2009 മുതല്ക്കാണ് നൈജീരിയ അരക്ഷിതമായത്. ബോക്കോ ഹാരമിന്റെ രൂപപ്പെടലാണ് നൈജീരിയായെ അപകടത്തിലാക്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.