നൈജീരിയ: നൈജീരിയായില്‍ വര്‍ദ്ധിച്ചുവരുന്ന ശിശുമരണനിരക്കും ഗര്‍ഭിണികളുടെ മരണനിരക്കും കുറയ്ക്കുന്നതിനുള്ള കഠിനശ്രമങ്ങളുമായി കത്തോലിക്കാ രൂപതയും കന്യാസ്ത്രീകളും. മെഡിക്കല്‍ മിഷനറിസ് ഓഫ് മേരി സന്യാസസമൂഹാംഗങ്ങളാണ് രൂപതയില്‍സേവനം ചെയ്യുന്നത. ഇവരില്‍ കൂടുതല്‍ പേരും ഡോക്ടേഴ്‌സും നേഴ്‌സുമാരുമാണ്.
ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും മരണനിരക്ക് കുറയ്ക്കാനുള്ള സാ്‌ങ്കേതികവിദ്യകള്‍ക്ക് പക്ഷേ ചെലവ് വളരെ കൂടുതലാണെന്ന് ഹോസ്പി്റ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. മൈല്‍ഫോര്‍ ഹോ്‌സ്പിറ്റല്‍ എന്നാണ് സ്ഥാപനത്തിന്റെ പേര്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവസംബന്ധമായ മരണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നൈജീരിയ നാലാം സ്ഥാനത്താണ്. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്ന കണക്കാണ് ഇത്. ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ നൈജീരിയായില്‍ ആയിരം അമ്മമാര്‍ മരണമടയുന്നു.
ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് ദമ്പതികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്.