നൈജീരിയ: നൈജീരിയായില്‍ ദേവാലയം തകര്‍ന്നു വീണ് മൂന്നു മരണം. രണ്ടു കുട്ടികളും മരിച്ചവരില്‍ പെടുന്നു, 18 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ചയായിരുന്നു സംഭവം. സൗത്തേണ്‍ നൈജീരിയായിലാണ് അപകടമുണ്ടായത്.
സായാഹ്നപ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുചേര്‍ന്നവരാണ് അപകടത്തില്‍പെട്ടത്. 2005 മുതല്‍ 152 കെട്ടിടങ്ങളാണ് നൈജീരിയായില്‍ തകര്‍ന്നുവീണിരിക്കുന്നത്. 2014 ല്‍ ലാഗോസില്‍ ദേവാലയം തകര്‍ന്നുവീണ് പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.