നൈജീരിയ: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി നൈജീരിയായിലെ മെത്രാനുമായി സൂം ടെലികോണ്‍ഫ്രന്‍സ് നടത്തി. വി്‌ക്ടോറിയ നൂലാന്റും ബിഷപ് ജൂഡും തമ്മിലാണ് നൈജീരിയാ ദേവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ സംസാരിച്ചത്. നൈജീരിയായിലെ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച ഇരുവരും ആശങ്ക പ്രകടിപ്പിച്ചു.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുളള രാജ്യമാണ് നൈജീരിയ. 216 മില്യനാണ് ജനസംഖ്യ. ക്രൈസ്തവര്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ഇനിയും അവഗണിക്കാനാവില്ലെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ക്രൈസ്തവഭൂരിപക്ഷമുള്ളപ്രദേശങ്ങള്‍ എണ്ണ ഉല്പാദകസ്ഥലങ്ങള്‍ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
നൈജീരിയായില്‍ രണ്ടു മണിക്കൂറിനിടയില്‍ ഒരാള്‍ ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ട്.ഇതനുസരിച്ച് ദിവസം 13 ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെടുന്നു. ഓരോ മാസവും 372പേരും.