കഴിഞ്ഞ 15 വര്‍ഷമായി അലബാമ യൂണിവേഴ്‌സിറ്റിയിലെ ഫുട്‌ബോള്‍ കോച്ചാണ് നിക്ക് സാബാന്‍. ഇതിഹാസം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. കോളജിലെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെയുള്ള പല റിക്കോര്‍ഡുകളും തിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം തന്റെ ദൈവവിശ്വാസമാണെന്നാണ് നിക്ക് ഏറ്റുപറയുന്നത്. തീക്ഷ്ണമതിയായ വിശ്വാസിയാണ് അദ്ദേഹം.
ജീവിതവിജയങ്ങളുടെ അടിസ്ഥാനം തന്റെ പ്രാര്‍ത്ഥനയും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവുമെന്നാണ് നിക്കിന്റെ വിലയിരുത്തല്‍. 11 മുതല്‍ 12 വരെയുള്ള സമയം അദ്ദേഹം പള്ളിയിലായിരിക്കും. എത്ര തിരക്കുണ്ടെങ്കിലും അക്കാര്യത്തില്‍ നിക്ക് മാറ്റം വരുത്താറില്ല. ഭര്‍ത്താവിന്റെ വിശ്വാസജീവിതത്തിന് പിന്തുണയും പ്രോത്സാഹനവുമായി ഭാര്യ ടെറിയുമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അലബാമയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി ദേവാലയത്തിലാണ് ഇവര്‍ വിശുദ്ധകുര്‍ബാനയ്ക്കായി പോകുന്നത്. ദേവാലയത്തിലെ കത്തോലിക്കാ സ്റ്റുഡന്റ് സെന്ററിന് ഏറെ സംഭാവനയും വലിയ സംഭാവനയും നല്കിയതിന്‌റെ പേരില്‍ സഭാധികാരികള്‍ ഇദ്ദേഹത്തിന്റെ പേരാണ് ആ സ്്ഥാപനത്തിന് നല്കിയിരിക്കുന്നത്. ആറായിരത്തോളം കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
ഫുട്‌ബോള്‍ കോച്ച് എന്ന നിലയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം കത്തോലിക്കാവിശ്വാസം മാത്രം. നിക്ക് ആവര്‍ത്തിക്കുന്നു.