ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ 21 കര്‍ദിനാള്‍മാര്‍; ഭാരതസഭയ്ക്ക് ആദ്യ ദളിത് കര്‍ദിനാള്‍ ഉള്‍പ്പടെ രണ്ട് പുതിയ കര്‍ദിനാള്‍മാര്‍

വത്തിക്കാന്‍സിറ്റി/ന്യൂഡെല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി 21 കര്‍ദിനാള്‍മാരെ നിയമിച്ചപ്പോള്‍ അതില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നുളളവര്‍. ആര്‍ച്ച് ബിഷപ് ഫിലിപ്പ്‌നേരിയും ആര്‍ച്ച് ബിഷപ് അന്തോണി പൂലയുമാണ് ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാര്‍. ഇതില്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ് അന്തോണി ദളിത് ക്രൈസ്തവസമൂഹത്തില്‍ നിന്നുള്ള അംഗമാണ്. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു ദളിത് കര്‍ദിനാള്‍.

ദളിത് ക്രൈസ്തവസമൂഹത്തിന് ഏറെ സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണ് ഇതെന്ന് നാഷനല്‍ ദളിത് ക്രിസ്ത്യന്‍ വാച്ച് സെക്രട്ടറി സിസ്റ്റര്‍ മഞ്ജു പ്രതികരിച്ചു. ട്രൈബല്‍വിഭാഗത്തില്‍ നി്ന്നുള്ള കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോയ്ക്ക് കര്‍ദിനാള്‍ പദവി നല്കിയ 2003 മുതല്‍ ദളിത് വിഭാഗത്തില്‍ നിന്നും ഒരു കര്‍ദിനാള്‍ ഉണ്ടാവേണ്ടതിനായി ഭാരതത്തിലെ ദളിത് ക്രൈസ്തവര്‍ ശബ്ദമുയര്‍ത്തിത്തുടങ്ങിയിരുന്നു. ദളിത് വിഭാഗത്തില്‍ നിന്നുള്ള മെത്രാന് വേണ്ടി വിശ്വാസികള്‍ സമരത്തിന് ഇറങ്ങിയ ഭാരതീയപശ്ചാത്തലത്തില്‍ കൂടി ആര്‍ച്ച് ബിഷപ് അന്തോണിയുടെ കര്‍ദിനാള്‍ പദവി ശ്രദ്ധേയമാകുന്നുണ്ട്.

ഗോവ ആന്റ് ദാമന്‍ ആര്‍ച്ച് ബിഷപ്പാണ് ഫിലിപ്പ് നേരി. ഓഗസ്റ്റ് 27 ന് കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണം നടക്കും.

പുതിയ കര്‍ദിനാള്‍മാരില്‍ എട്ടുപേര്‍ യൂറോപ്പില്‍ നിന്നും ആറുപേര്‍ ഏഷ്യയില്‍ നിന്നുമാണ്.ആഫ്രിക്കയില്‍ നിന്ന് രണ്ടുപേരും വടക്കേ അമേരിക്കയില്‍ നിന്ന് ഒരാളും മധ്യലാറ്റിന്‍ അമേരിക്കയില്‍ നന്ന് നാലുപേരുമുണ്ട്.

പുതിയ കര്‍ദിനാള്‍ പദവിയോടെ കത്തോലിക്കാസഭയിലെ രാജകുമാരന്മാരുടെ എണ്ണം 229 ആയി. ഇവരില്‍ 131 പേര്‍ക്ക് വോട്ടവകാശമുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം ഇതോടെ ആറായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.