മണ്‍സൂണ്‍ കാലം . കാറ്റും മഴയും. പിന്നെ ഉരുള്‍പ്പൊട്ടലിന്റെയും കടലാക്രമണത്തിന്റെയുമൊക്കെ സാധ്യതകള്‍. പ്രതികൂലമായ ഈ കാലാവസ്ഥയില്‍ നമുക്ക് ശക്തമായ മാധ്യസ്ഥം തേടാനുള്ള വിശുദ്ധനാണ് മെഡാര്‍ദ്. പ്രതികൂലമായ കാലാവസ്ഥയുടെ പ്രത്യേക മാധ്യസ്ഥനായിട്ടാണ് തിരുസഭ ഇദ്ദേഹത്തെ വണങ്ങുന്നത്. ഫ്രാന്‍സില്‍ 530 ല്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജീവിതകാലം. അക്കാലത്തെ ഏറ്റവും ആദരിക്കപ്പെട്ട മെത്രാന്മാരില്‍ ഒരാളുമായിരുന്നു അദ്ദേഹം. മഴയില്‍ നിന്ന് സംരക്ഷണം കിട്ടുന്നതിനായി വിശുദ്ധ മെഡാര്‍ദ് പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശിരസിന് മുകളിലായി ഒരു കഴുകന്‍ ചിറകുവിരിച്ച് നിന്നതായിട്ടാണ് പാരമ്പര്യം. കാറ്റും മഴയും ഉണ്ടാകുമ്പോള്‍, പ്രതികൂലമായ കാലാവസ്ഥ ഉണ്ടാകുമ്പോള്‍ വിശുദ്ധ മെഡാര്‍ദിനോട് പ്രാര്‍ത്ഥിക്കൂ.
എന്റെ കര്‍ത്താവേ, വളരെ വിഷമകരമായ സാഹചര്യത്തില്‍ വിശുദ്ധ മെഡാര്‍ദിനെ ബിഷപ്പായി അവിടുന്ന് നിയോഗിച്ചുവല്ലോ. അദ്ദേഹത്തിന്റെ ആത്മീയനേതൃത്വം അനേകരെ വളരെ വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്തുവല്ലോ. അതുപോലെ പ്രതികൂലമായ കാലാവസ്ഥകളില്‍ നിന്ന് രക്ഷിക്കാനുള്ള പ്രത്യേകമായ സിദ്ധികളും അങ്ങ് വിശുദ്ധന് നല്കിയല്ലോ വിശുദ്ധ മെഡാര്‍ദിന്റെ മാധ്യസ്ഥശക്തി പ്രതികൂലമായ കാലാവസ്ഥയുടെ അവസരങ്ങളില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ഞങ്ങളുടെ ഭവനങ്ങളെയും എല്ലാവിധ പ്രതികൂലകാലാവസ്ഥകളില്‍ നിന്നും രക്ഷിക്കണമേ കടലിനെ ശാന്തമാക്കിയ കര്‍ത്താവേ ഞങ്ങളെ എല്ലാവിധ ആപത്തുകളില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും കാത്തുകൊള്ളണമേ. വിശുദ്ധ മെഡാര്‍ദ്, ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥം യാചിക്കണമേ.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Prev Post