മിസോറാം: മ്യാന്‍മറില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് മാമ്മോദീസാ സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന്‍ മിസോറാമിലെ ദേവാലയങ്ങള്‍ വിസമ്മതം രേഖപ്പെടുത്തി. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ നിയമപരമായി യാതൊരു അവകാശവും ഇല്ലാത്ത സാഹചര്യത്തിലാണ് സഭയുടെ ഈ തീരുമാനം. മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന പട്ടാള ഭരണത്തിന്റെ കിരാതത്വങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി ആയിരക്കണക്കിനാളുകളാണ് മിസോറോമിലേക്ക് ചേക്കേറുന്നത്.
മിസോറുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് മ്യാന്‍മര്‍. വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളും സിവില്‍ സൊസൈറ്റി അംഗങ്ങളും രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ലുഗ്ലെയ് സംസ്ഥാനമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന മ്യാന്‍മര്‍ ജനതയ്ക്ക് മാമ്മോദീസാ സര്‍ട്ടിഫിക്കറ്റ് നല്‌കേണ്ടതില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്. മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് നല്കിക്കഴിയുമ്പോള്‍ അവരെ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിക്കേണ്ടിവരും. അത് നിയമപരമായ പല സങ്കീര്‍ണ്ണതകള്‍ക്കും കാരണമാകും. ഇതാണ് അധികാരികളുടെ നിലപാട്.
1100 പേരാണ് ലുഗ്ലെയ് ജില്ലയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.