മ്യാന്‍മര്‍: മ്യാന്‍മറിലെ പാത്തിയെന്‍ രൂപതയില്‍ നിന്ന് പട്ടാളം അറസ്റ്റ് ചെയ്ത വൈദികന്‍ മോചിതനായി. ഫാ. റിച്ചാര്‍ഡ് നേയ് സോ ഓങ്ങാണ് മോചിതനായത്. ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മോചനം. സഭാധികാരികള്‍ നടത്തിയ മാധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നായിരുന്നു മോചനം.
വൈദികനോട് പട്ടാളം മാന്യമായിട്ടാണ് പെരുമാറിയതെന്നും ചോദ്യം ചെയ്യാനാണ് വിളിച്ചുകൊണ്ടുപോയതെന്നും രൂപത വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഷാര്‍ജെ ഗ്രാമത്തിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയം റെയ്ഡ് ചെയ്ത് 13 പേരെ പട്ടാളം തടങ്കലിലാക്കിയിരുന്നു. രണ്ടു വൈദികരും രണ്ട് സെമിനാരിക്കാരും അല്മായരും റെയ്ഡില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഫാ. റിച്ചാര്‍ഡ് ഒഴികെയുള്ളവരെ നേരത്തെ തന്നെ മോചിപ്പിച്ചിരുന്നു.
സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ പ്ട്ടാളം റെയ്ഡ് നടത്തിയതിന്റെ രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നുസെന്റ് ജോസഫ് ദേവാലയത്തിലെ റെയ്ഡ്. അന്ന് ബിഷപ്‌സ് ഹൗസ്, വൈദികമന്ദിരം,അല്മായരുടെ വീടുകള്‍ എന്നിവിടങ്ങളിലും പട്ടാളം റെയ്ഡ് നടത്തിയിരുന്നു. 2021 മെയ്മുതല്‍ പല അവസരങ്ങളിലായി 11 കത്തോലിക്കാ പുരോഹിതര്‍ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.