മ്യാന്‍മര്‍: പട്ടാളത്തിന്റെ ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ ദേവാലയത്തിന് കേടുപാടുകള്‍

മ്യാന്‍മര്‍: പട്ടാളത്തിന്റെ ഷെല്ലാക്രമണത്തില്‍ കത്തോലിക്കാ ദേവാലയത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍. ദെമോസോ, സുവാന്‍ ഡു ലാ ഗ്രാമത്തിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തിനാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിന് വെളുപ്പിന് രണ്ടുമണിയോടെയായിരുന്നു ആക്രമണം. സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്ത ജനങ്ങള്‍ക്ക് താവളമായിരുന്ന ദേവാലയമായിരുന്നു ഇത്.ആരാധനാലയങ്ങള്‍ക്ക് നേരെ പട്ടാളം നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മനപ്പൂര്‍വ്വമായിട്ടാണ് കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതും. ഇടവക വികാരി വ്യക്തമാക്കി.

മെയ് 2021 നാണ് മ്യാന്‍മറില്‍ പട്ടാളവും വിമതരും തമ്മിലുളള സംഘര്‍ഷം ആരംഭിച്ചത്. ഇതിനിടയില്‍ എട്ടു കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ പ്ട്ടാളം ആക്രമണം നടത്തിയിട്ടുണ്ട്. ഇതിലേറ്റവും ദുരന്തമുണ്ടായത് 2021 മെയ് 23 ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിന് നേരെ നടന്ന ആക്രമണമായിരുന്നു. നാലു കത്തോലിക്കര്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് മാരകമായ പരിക്കേല്ക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.