മ്യാന്‍മാര്‍: ഗവണ്‍മെന്റ് പട്ടാളക്കാര്‍ മ്യാന്‍മാറിലെ കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും ദേവാലയത്തിന് തീവയ്ക്കുകയും ചെയ്തു. കാരേനി സ്‌റ്റേറ്റിലെ ഫ്രുസോ ടൗണ്‍ഷിപ്പിലെ സെന്റ് മാത്യു കത്തോലിക്കാ ദേവാലയമാണ് ആക്രമിക്കപ്പെട്ടത്.
2021 ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്നുമുതല്‍ അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ജൂണ്‍ 14 ന് പട്ടാളം നാലുവീടുകള്‍ അ്ഗ്നിക്കിരയാക്കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് കത്തോലിക്കാ ദേവാലയത്തിന് തീ വച്ചത്. ലോയിക്കാ രൂപതയിലെ 38 ഇടവകകളില്‍ ഒന്നാണ് സെന്റ് മാത്യൂസ് ദേവാലയം. പട്ടാളത്തിന്റെ ഷെല്ലാക്രമണത്തില്‍ രൂപതയിലെ ഒമ്പത് ദേവാലയങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
1900 പേര്‍ ഇതുവരെ കൊല്ലപ്പെടുകയും ഒരു മില്യന്‍ ആളുകള്‍ നിഷ്‌ക്കാസിതരാകുകയും ചെയ്തിട്ടുണ്ട്.