മുട്ടുചിറ: നവീകരിച്ച മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന പള്ളിയുടെ കൂദാശ നാളെ നടക്കും. രാവിലെ 9 ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിക്കും. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.
എഡി 550 ലാണ് പള്ളി സ്ഥാപിച്ചത്. മൂന്ന് അള്‍ത്താരകളാണ് ഇവിടെ. അഞ്ചാം നൂറ്റാണ്ടിലെ മാര്‍ത്തോമ്മാ കുരിശും ഇവിടെയുണ്ട്. ഇപ്പോഴുള്ളദേവാലയം നിര്‍മ്മിച്ചിട്ട് ഒന്നര നുറ്റാണ്ടായി. 2020 മാര്‍ച്ചില്‍ വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിലിന്റെ നേതൃത്വത്തില്‍ പള്ളിയുടെ മേച്ചില്‍ മാറ്റി അറ്റകുറ്റപ്പണി നടത്തി.
പൗരാണികത്തനിമയില്‍ പുരാതന അള്‍ത്താര നിലനിര്‍ത്തിയാണ് ഇപ്പോള്‍ ദേവാലയം നവീകരിച്ചത്. ആയിരം പേര്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ട്. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഏറത്താഴ് പുനര്‍നിര്‍മ്മിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ എറത്താഴാണിത്. സംഗീത ഉപകരണങ്ങള്‍ മീട്ടുന്ന മാലാഖമാരെയും ദൈവമാതാവിനെയും ചിത്രീകരിച്ചിട്ടുണ്ട്. പള്ളിയുടെ മണിമാളികയ്ക്ക് 150 അടി ഉയരമുണ്ട്. പുരാതന ശിലാലിഖിതങ്ങളുമുണ്ട്.