മൂന്നാര്‍: സിഎസ്‌ഐ സഭയിലെ നൂറിലേറെ വൈദികര്‍ക്ക് കോവിഡ് പിടിപ്പെട്ടതായും അവരില്‍ രണ്ടുപേര്‍ മരിച്ചതായും വാര്‍ത്ത. മൂന്നാറിലെ ധ്യാനകേന്ദ്രത്തില്‍ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത വൈദികരാണ് കോവിഡ് രോഗബാധിതരായത്.
രണ്ടു വൈദികര്‍ മരിച്ചതായും അഞ്ചുപേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തയില്‍ പറയുന്നു. സിഎസ്‌ഐ ബിഷപ് ധര്‍മ്മരാജ് റസാലം ഹോം ക്വാറന്റൈനിലാണെന്നും വാര്‍ത്തയില്‍ പറയുന്നു. വിവിധ പള്ളികളില്‍ നിന്നായി 350 പുരോഹിതരാണ് ധ്യാനത്തില്‍ പങ്കെടുത്തത്.
ഏപ്രില്‍ 13മുതല്‍ 17 വരെയായിരുന്നു ധ്യാനം.