ജീവിതത്തില്‍ പലപ്പോഴും മൂഡ് വ്യതിയാനം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഒന്നിനും മൂഡ് തോന്നുന്നില്ല എന്ന് പറഞ്ഞിട്ടില്ലാത്തവരും ചുരുക്കം. ഈ അവസ്ഥയെ ക്രിസ്തീയ വിശ്വാസികളും കത്തോലിക്കരുമെന്ന നിലയില്‍ നമുക്കെങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.
ഭക്തിഗാനങ്ങള്‍ കേള്‍ക്കുക എന്നതാണ് അതിലൊന്ന്. നല്ലനല്ല ഭക്തിഗാനങ്ങള്‍ക്ക് നമ്മുടെ മൂഡ് നേരാംവണ്ണമാക്കാന്‍ കഴിവുണ്ട്. ദൈവികസ്മരണയും ദൈവികപ്രവര്‍ത്തനങ്ങളും നമ്മുടെ മനസ്സില്‍ അവ ഉണര്‍ത്തുന്നുണ്ട്.
ഇത്കൂടാതെ ക്രൂശിതനായ ക്രിസ്തുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുക. ക്രൂശുരൂപത്തെ ആലിംഗനം ചെയ്തും ഉമ്മവച്ചും പ്രാര്‍ത്ഥിക്കുക. എന്റെ കര്‍ത്താവേ എന്റെ രക്ഷകാ എന്നെ രക്ഷിക്കണമേ എന്ന് അപേക്ഷിക്കുക. ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ആരെന്നെ വേര്‍പെടുത്തും എന്ന ചോദ്യം നാം സ്വയം ചോദിക്കുക.
ചടഞ്ഞുകൂടിയിരിക്കാതെ എന്തെങ്കിലുമൊക്കെ പ്രവൃത്തികളില്‍ വ്യാപൃതരാകുക. ഒതുങ്ങികൂടിയിരിക്കുമ്പോള്‍ വീണ്ടും മനസ്സ് നിരാശതയില്‍ അകപ്പെട്ടുപോകും എന്ന കാര്യവും മറക്കരുത്.