ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ബൈബിള്‍ ആപ്പ് നീക്കം ചെയ്തു

ബെയ്ജിംങ്: ചൈനീസ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഡിജിറ്റല്‍ ബൈബിള്‍ കമ്പനി ആപ്പിള്‍സ് ആപ്പ് സ്റ്റോറില്‍ നിന്ന് ബൈബിള്‍ ആപ്പ് നീക്കം ചെയ്തു. ചൈനയുടെ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഇത് നീക്കം ചെയ്തിരിക്കുന്നത്. ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബൈബിള്‍ ആപ്പിന് പുറമെ ഖുറാന്‍ ആപ്പും നീക്കം ചെയ്തിട്ടുണ്ട്.

1990 കള്‍ മുതല്‍ മൊബൈല്‍ ഡിവൈസുകളില്‍ ആപ്പ് നിലവിലുണ്ടായിരുന്നു. ബൈബിളിന്റെ വിവിധ വിവര്‍ത്തനങ്ങളും ലഭ്യമായിരുന്നു. ചൈനയില്‍ ഖുറാന്‍ ആപ്പിന് ഒരു മില്യന്‍ ഉപയോക്താക്കളുണ്ടായിരുന്നതായും പറയപ്പെടുന്നു. ബിബിസിയുടെ പ്രസ്താവന ആപ്പിള്‍ നിഷേധിച്ചിട്ടുണ്ട്. ചൈനീസ് അധികാരികളില്‍ നിന്ന് കൂടുതല്‍ ഡോക്യുമെന്റുകള്‍ ആവശ്യമുള്ളതിനാലാണ് ആപ്പുകള്‍ പിന്‍വലിച്ചതെന്നാണ് വിശദീകരണം.

സൈബര്‍ സ്‌പേയ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈനയും ചൈനീസ് അധികാരികളും തമ്മില്‍ ബന്ധപ്പെടുന്നതിലൂടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും അവര്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.