ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ കൗണ്‍സില്‍ യോഗവും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നാളെ രാവിലെ പത്തിന് കാക്കനാട് മൗണ്ട്‌സെന്റ് തോമസില്‍ നടക്കും. കൗണ്‍സില്‍ യോഗത്തിന്റെയും പ്രവര്‍ത്തനവര്‍ഷത്തിന്റെയും ഉദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപും മിഷന്‍ലീഗ് രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയും മിഷന്‍ ലീഗിന്റെ ആദ്യത്തെ ദേശീയ പ്രസിഡന്റുമായ ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും. ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നുള്ള മിഷന്‍ലീഗിന്റെ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.