ഉദ്ദിഷ്ട കാര്യസാധ്യത്തിന് ഉണ്ണീശോയോട് പ്രാര്‍ത്ഥിക്കൂ


പ്രേഗിലെ ഉണ്ണീശോയുടെ രൂപത്തിന് വര്‍ഷങ്ങള്‍ നീണ്ട ചരിത്രമുണ്ട്.കര്‍മ്മലീത്ത വൈദികനായ ധന്യന്‍ സിറിളിനാണ് ഈ രൂപം കണ്ടുകിട്ടിയത്. 1637 ല്‍ ആയിരുന്നു ഇത് .നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉണ്ണീശോയുടെ രൂപം ഇദ്ദേഹമാണ് ഇന്ന് കാണുന്ന രീതിയില്‍ പുനപ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. മാതാവ് ഇദ്ദേഹത്തിന് ഒരുദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ട് ഉണ്ണീശോയോടുള്ള അത്ഭുതകരമായ ഒരു പ്രാര്‍ത്ഥന നല്കുകയും ചെയ്തു.

ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടുമെന്നാണ് വിശ്വാസം.

ഓ എന്റെ പ്രിയപ്പെട്ട ഉണ്ണീശോയേ, പരിശുദ്ധ കന്യാമറിയത്തിലൂടെ ഞാന്‍ അങ്ങയെ വണങ്ങുന്നു. എന്റെആവശ്യങ്ങളില്‍ എന്നെ സഹായിക്കുന്നവനായ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. അവിടുത്തെ ദൈവികമായ മഹത്വത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. അവിടുത്തെ ദൈവികചൈതന്യം എനിക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്റെ പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടുംകൂടി ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ പാപങ്ങളെ പ്രതി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു. എന്റെ പാപപ്രവണതകളെ അതിജീവിക്കാനുള്ളകരുത്ത് എനിക്ക് നല്കണമേ. അങ്ങയെ എന്നും സേവിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഓ ദിവ്യപൈതലേ ഞാന്‍ എന്നെപോലെതന്നെ എന്റെ അയല്‍ക്കാരെയും സ്‌നേഹിക്കും, എന്റെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ

അങ്ങയുടെ അമ്മയായ പരിശുദ്ധ മറിയത്തോടും വളര്‍ത്തുപിതാവായ വിശുദ്ധ ജോസഫിനോടും സകലമാലാഖമാരോടും വിശുദ്ധരോടും കൂടി ഞാന്‍ അങ്ങയെ ആരാധിക്കുന്നു. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.