ബ്രസീലില്‍ നിന്നുളള ഒരു വാഹനാപകടത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്. ഒരു സാധാരണ വാഹനാപകടത്തിന്റെ കാര്യമല്ല ഇത്. ഒരു ട്രക്ക് മുഴുവന്‍ തീപിടിച്ച് നശിച്ചിരിക്കുന്നു. പക്ഷേ അത്ഭുതമെന്ന് പറയുന്നത് ആ വണ്ടിക്കുള്ളിലുണ്ടായിരുന്ന മരിയരൂപത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്നതാണ്.
തീനാളങ്ങള്‍ മരിയരൂപത്തെ തൊട്ടിട്ടുപോലുമില്ല. ബ്ര്സീലിന്റെ ധ്യസ്ഥയായ ഓര് ലേഡി ഓഫ് അപ്പാരെസിഡായുടെ രൂപമാണ് ഇത്. അമ്മേ അമ്മയുടെ മേലങ്കിയാല്‍ എന്നെ പൊതിഞ്ഞുപിടിക്കണമേ എന്ന പ്രാര്‍ത്ഥനയും ഈ മരിയരൂപത്തിന്റെ ചുവടെ എഴുതിവച്ചിട്ടുണ്ടായിരുന്നു. മറ്റൊരു അത്ഭുതം എന്ന് പറയുന്നത് ട്രക്ക് ഡ്രൈവര്‍ക്കും ചെറിയൊരു പരിക്കുപോലും സംഭവിച്ചിട്ടില്ല എന്നതാണ്.
അമ്മേ മാതാവേ ഞങ്ങളെ എല്ലാവിധ അപകടങ്ങളില്‍ നിന്നും അമ്മയുടെ മേലങ്കിയാല്‍ പൊതിഞ്ഞു സംരക്ഷിക്കണമേ.