ആലപ്പുഴ: കേരളത്തിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പഠിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് ക്രൈസ്തവ ന്യൂനപക്ഷാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ ബി കോശി.
ലത്തീന്‍ കത്തോലിക്കര്‍, ദളിത് ക്രൈസ്തവര്‍, മത്സ്യത്തൊഴിലാളികള്‍, മലയോര കര്‍ഷകര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്കുന്നത്. കേരളത്തിലെ ലത്തീന്‍ രൂപതകളിലെ മെത്രാന്മാരുമായി കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റീസ് ജെ. ബി കോശി, ഡോ. ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ജെ. ബി കോശി ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ച്ച് ബിഷപ്പുമാരായ ഡോ. എം സൂസപാക്യം, ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പുമാരായ ഡോ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ.വിന്‍സെന്റ് സാമുവല്‍, ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ആര്‍ ക്രിസ്തുദാസ്, ഡോ. ജെയിംസ് ആനാപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.