മെക്‌സിക്കോ: മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് 13 കത്തോലിക്കാ തീര്‍ത്ഥാടകര്‍. 10 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്. വെര്‍ജിന്‍ ഓഫ് ല കാന്‍ഡെലാരിയ സന്ദര്‍ശിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു തീര്‍ത്ഥാടകര്‍. ഹൈവേയില്‍ വച്ചാണ് അപകടമുണ്ടായത്.
വര്‍ഷം തോറും മില്യന്‍ കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടെയെത്തുന്നത്. 1623 ല്‍ മാതാവിന്റെ മാധ്യസ്ഥം വഴി സംഭവിച്ച അത്ഭുതമാണ് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പ്രശസ്തിക്ക് കാരണം. നാടോടി മാതാപിതാക്കളുടെ മകളായ പെണ്‍കുട്ടി അപ്പനുണ്ടായ കൈയബദ്ധത്തില്‍ കൊല്ലപ്പെടുകയും ദു:ഖാര്‍ത്തരായ മാതാപിതാക്കള്‍ മകളുടെ സംസ്‌കാരത്തിനായി ഔര്‍ ലേഡി ഓഫ് സാന്‍ ജൂവാനില്‍ എത്തുകയും ചെയ്തു. ദേവാലയത്തിന്‌റെ സൂക്ഷിപ്പുകാരന്റെ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം അവര്‍ പെണ്‍കുട്ടിയെ മാതാവിന്റെ രൂപത്തിന് മുമ്പില്‍ കിടത്തി പ്രാര്‍ത്ഥിക്കുകയും പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെവരുകയും ചെയ്തുവെന്നാണ് പാരമ്പര്യം. ഇതിനെതുടര്‍ന്നാണ് ഇവിടം തീര്‍ത്ഥാടനകേന്ദ്രമായി മാറിയത്.
ജനുവരി അവസാനവാരത്തിലാണ് മുഖ്യതിരുനാള്‍. വാഹനാപകടത്തില്‍ തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അനുശോചനം രേഖപ്പെടുത്തി.