മെക്സിക്കോ സിറ്റി: ഭൂമി വിവാദത്തെ തുടര്‍ന്ന് സ്ഥലം വിട്ടുപോകേണ്ടി വന്ന തദ്ദേശീയര്‍ക്ക് ഭക്ഷണ വിതരണം നടത്തിയ കന്യാസ്ത്രീയെ പട്ടാളം വെടിവച്ചു. ഡൊമിനിക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ മരിയ ഇസബെല്‍ ഹെര്‍ണാണ്ടസ് റിയ എന്ന 52 കാരിക്കാണ് വെടിയേറ്റത്. കാലിനാണ് വെടിയേറ്റത്.
ഗുരുതരമല്ല പരിക്ക് എന്നാണ് റിപ്പോര്‍ട്ട്. രൂപതയിലെ കാരിത്താസ് ടീമുമായി തദ്ദേശവാസികളായ കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു സിസ്റ്റര്‍.