വത്തിക്കാന്‍ സിറ്റി: കരുണയുടെ പ്രേഷിതരുടെ ലോകസമ്മേളനത്തിന് ഇന്ന് സമാപനമാകും. 23 ാം തീയതിയാണ് കരുണയുടെ പ്രേഷിതരുടെ മൂന്നാം ആഗോള സമ്മേളനം റോമില്‍ ആരംഭിച്ചത്. നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
2016 ലാണ് പാപ്പ കാരുണ്യ പ്രേഷിതസംഘത്തിന് രൂപം നല്‍കിയത്. ലോകത്തില്‍ കാരുണ്യപ്രേഷിതരുടെ സംഖ്യ 1040 ആണ്. സമാപന ദിവസമായ ഇന്ന് പാപ്പ ഈ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.