കൊച്ചി: സീറോ മലബാര്‍സഭയിലെ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനിലേക്കും വ്യാപിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇത് സംബന്ധിച്ച് കല്പന പുറപ്പെടുവിച്ചത്. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി 2013 ഡിസംബര് 23 നാണ് മെല്‍ബണ്‍ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. മാര്‍ ബോസ്‌ക്കോ പുത്തുരാണ് പ്രഥമ മെത്രാന്‍.
ഓഷ്യാനിയന്‍ രാജ്യങ്ങളിലെ മുഴുവന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കും തനതായ അജപാലനസംവിധാനമുണ്ടാകണമെന്ന് സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് പരിശുദ്ധ സിംഹാസനത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.