ന്യൂഡല്‍ഹി: പാര്‍ലമെന്ററി ഇലക്ഷന് വേണ്ടി വോട്ടു ചെയ്യാന്‍ ഇത്തവണത്തെ പെസഹാ വ്യാഴാഴ്ച ഇന്ത്യയിലെ 13 സ്‌റ്റേറ്റുകളിലെ ക്രൈസ്തവര്‍ പോളിംങ്ബൂത്തിലേക്ക് യാത്രയാകും. പതിമൂന്ന് സ്റ്റേറ്റുകളിലെ 97 പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇലക്ഷന്‍ ക്രൈസ്തവര്‍ പരിപാവനമായി കണക്കാക്കുന്ന പെസഹാവ്യാഴാഴ്ചയാണ്. ഈ വര്‍ഷം അത് ഏപ്രില്‍ 18 ാം തീയതിയാണ്
.ഈ സാഹചര്യത്തില്‍ ഇലക്ഷന്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവര്‍ നല്കിയ പരാതി തമിഴ്‌നാട് ഹൈക്കോടതി തള്ളിക്കളഞ്ഞു. തമിഴ്‌നാട്ടിലെ സഭാധികാരികളാണ് മറ്റേതെങ്കിലും ഒരു ദിവസത്തേക്ക് ഇലക്ഷന്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 4.4 മില്യന്‍ ക്രൈസ്തവരാണ് ഇവിടെയുള്ളത്.
ആസാം, ബീഹാര്‍, ഛത്തിസ്ഗട്, ജമ്മു ആന്റ് കാശ്മീര്‍, കര്‍ണ്ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീസ, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് പെസഹാവ്യാഴാഴ്ച ഇലക്ഷന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി ക്രൈസ്തവ സ്‌കൂളുകള്‍ പോളിംങ് സ്‌റ്റേഷനുകളാണ്. പല സ്‌കൂളുകളും ദേവാലയങ്ങളുടെ സമീപത്തുമാണ്.
തമിഴ്‌നാട്ടിലെ കത്തോലിക്കാസഭ 2,800 സ്‌കൂളൂകള്‍ നടത്തുന്നുണ്ട്.