ഇന്ന് മാര്‍ച്ച് 25. മാതാവിന്റെ മംഗളവാര്‍ത്താ തിരുനാള്‍. അതോടൊപ്പം റഷ്യ-യുക്രെയ്ന്‍ രാജ്യങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന ദിനവും. ഈ ചടങ്ങുകളില്‍ നാം എങ്ങനെയാണ് പങ്കെടുക്കേണ്ടത്.. വിമലഹൃദയസമര്‍പ്പണചടങ്ങുകള്‍ കൂടുതല്‍ ഫലദായകമാകാന്‍ നാം എന്തൊക്കെ ചെയ്യണം? ഇതാ അതിലേക്കായി ചില കാര്യങ്ങള്‍
1 വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കുക. ലോകത്തിലെ വിവിധ രൂപതകളില്‍ ഇന്നേ ദിവസം ഇക്കാര്യം പ്രത്യേകമായി ഓര്‍മ്മിച്ച് വൈദികര്‍ ദിവ്യബലി അര്‍പ്പിക്കുന്നുണ്ട്.
2 വിമലഹൃദയസമര്‍പ്പണത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക.
ഈ ചടങ്ങിലേക്കായി വത്തിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥന തയ്യാറാക്കിയിട്ടുണ്ട്. ആ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ ലഭ്യമാണ്.
3 സമൂഹമൊരുമിച്ചുള്ള പ്രാര്‍ത്ഥന
വിമലഹൃദയസമര്‍പ്പണത്തിന് മുന്നോടിയായി പല ഇടവകകളിലും സമൂഹപ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആരാധന, ജപമാല എന്നിവയെല്ലാമാണ് അത്. അത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക
4 ഉപവസിക്കുക
ഈ പ്രത്യേക ദിനത്തിന് വേണ്ടി ഉപവസിക്കുക.
5 തീര്‍ത്ഥാടനങ്ങള്‍ നടത്തുക
ഇന്നേ ദിവസം ഏതെങ്കിലും തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക.
6 ഏതെങ്കിലും കാരുണ്യപ്രവൃത്തികള്‍ ചെയ്യുക
യു്ദ്ധപ്രിയരായ നേതാക്കളുടെ മാനസാന്തരത്തിനും മനപ്പരിവര്‍ത്തനത്തിനുമായി കഴിയുന്നതുപോലെ കാരുണ്യപ്രവൃത്തികള്‍ ചെയ്യുക. മറ്റുള്ളവരെ സഹായിക്കുക. ഇന്നേദിവസം ചെയ്യുന്ന ഏതു കാരുണ്യപ്രവൃത്തിയുടെയും നിയോഗം ഇതായിരിക്കട്ടെ.
7 വത്തിക്കാനില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുക
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന വിമലഹൃദയസമര്‍പ്പണ തിരുക്കര്‍മ്മങ്ങളുടെ ലൈവ് സംപ്രേഷണത്തില്‍ പങ്കെടുക്കുക.