പരിശുദ്ധ കന്യാമറിയത്തിന് നിരവധിയായ വിശേഷണങ്ങള്‍ നല്കാറുണ്ട്. അതിലൊന്നാണ് പാവങ്ങളുടെ മാതാവ്. ബാനെക്‌സില്‍ പ്രത്യക്ഷപ്പെട്ട മാതാവാണ് ഈ പേരില്‍ അറിയപ്പെടുന്നത്. ബല്‍ജിയത്തെ ബാനയില്‍ ജീവിച്ചിരുന്ന മരിയറ്റ് ബെക്കോ എന്ന പെണ്‍കുട്ടിക്കാണ് മാതാവ് ദര്‍ശനം നല്കിയത്. അന്ന് അവള്‍ക്ക് വെറും 12 വയസായിരുന്നു പ്രായം.
ഞാന്‍ പാവങ്ങളുടെ കന്യകയാണ്. സഹനങ്ങളില്‍ ആശ്വസിപ്പിക്കാനാണ് ഞാന്‍ വരുന്നത്. എന്നില്‍ വിശ്വസിക്കുക ഞാന്‍ നിന്നെയും വിശ്വസിക്കും. മാതാവ് മരിയറ്റിനോട് പറഞ്ഞതാണ് ഈ വാക്കുകള്‍.
ഒരു അരുവിയുടെ കരയില്‍ വച്ചായിരുന്നു മാതാവിന്റെ പ്രത്യക്ഷീകരണം. തുടര്‍ന്ന് അത്ഭുതനീരുറവയായി ഇവിടം പ്രഖ്യാപി്ക്കപ്പെടുകയും അനേകര്‍ക്ക് രോഗസൗഖ്യം ലഭിക്കുകയും ചെയ്തു. പാവങ്ങളുടെ അമ്മയായ മറിയമേ എന്റെ ദാരിദ്രാാവസ്ഥയെ ഞാന്‍ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. അമ്മയുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് എന്റെ ആത്മീയവും ഭൗതികവുമായ എല്ലാവിധ ദാരിദ്ര്യാവസ്ഥകളും പരിഹരിച്ചു തരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.