കത്തോലിക്കാവിശ്വാസികളുടെ ആത്മീയജീവിതത്തില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തിക്കും വണക്കത്തിനും പ്രമുഖസ്ഥാനമാണ് ഉള്ളത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാത്ത ഒരു ദിവസവും അവരുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല അത്തരം പ്രാര്‍ത്ഥനയ്ക്കായി പാടിപ്രാര്‍ത്ഥിക്കാന്‍ നിരവധി ഗാനങ്ങളുമുണ്ട്.അത്തരം പാട്ടുകളുടെപട്ടികയില്‍ ഇടം നേടിയിരിക്കുന്ന പുതിയൊരു ഗാനമാണ് അമ്മ മാതാവിന്‍ എന്ന് തുടങ്ങുന്ന മരിയന്‍ഭക്തിഗാനം. അമ്മമാതാവിന്‍ ചാരത്തിരുന്നു ഞാന്‍ ജപമാല ചൊല്ലുന്ന നേരം, എന്റെ ദു:ഖഭാരമെല്ലാം എന്നെ വിട്ടുപോയി എന്നുള്ളം സന്തോഷമായി എന്നു തുടങ്ങുന്ന ഗാനം .
പരിശുദ്ധ അമ്മയുടെ സാന്നിധ്യവും ആശ്വാസവും നമ്മുടെ ജീവിതങ്ങള്‍ക്ക് അനുഭവിക്കാന്‍ നല്കുന്ന കഴിയുന്ന വിധത്തിലുള്ളതാണ്. നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ എസ് തോമസ് ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. വയലറ്റ് ഫ്രെയിംസ് മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ സിബി, ലീന പൂഴിക്കാല യുഎസ്എ ആണ് നിര്‍മ്മാണം. സൈറ മരിയ ജിജോ യുകെയുടെയും സോണി ഇരിങ്ങാലക്കുടയടെയും ശബ്ദങ്ങളില്‍ ഈ ഗാനം കേള്‍ക്കാം.
മനോരമ മ്യൂസികിലൂടെയും ശാലോം ടിവിയില്‍ പാട്ടുകള്‍ അവതരിപ്പിക്കുന്ന കാന്‍ഡില്‍സ് ബാന്‍ഡിലൂടെയും യഥാക്രമം ഈ ഗാനങ്ങള്‍ റീലിസ് ചെയ്തിട്ടുണ്ട്. ജിജോ തോമസാണ് എഡിറ്റിംങ്, സിന്റോ കനകമലയുടേതാണ് ഓര്‍ക്കസ്‌ട്രേഷന്‍. പരിശുദ്ധ അമ്മയുടെ പ്രത്യേകവണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ ഈ ഗാനത്തിന് പ്രത്യേക സൗന്ദര്യവും ഭക്തിയും ആകര്‍ഷണവുമുണ്ട്.
നമ്മുടെ വീടുകളിലും കൂട്ടായ്മകളിലും ഇനി ഈ ഗാനം പാടി പരിശുദ്ധ അമ്മയെ വണങ്ങാം.