ദിവ്യരഹസ്യങ്ങളില്‍ നിറഞ്ഞ പുഷ്പമേ – മരിയ ടോമിയുടെ പുതിയ മരിയന്‍ ഗാനം ശ്രദ്ധേയമാകുന്നു

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള അപദാനങ്ങള്‍ക്ക് അവസാനമില്ല. ഓരോ കത്തോലിക്കന്റെയും ഹൃദയത്തുടിപ്പായി മാറിയിരിക്കുന്ന വികാരമാണ് പരിശുദ്ധ അമ്മ എന്നതുതന്നെയാണ് അതിന്റെ കാരണം. ഇപ്പോഴിതാ ദിവ്യരഹസ്യങ്ങളില്‍ നിറഞ്ഞ പുഷ്പമേ എന്ന ഗാനത്തിലൂടെ പരിശുദ്ധ അമ്മയോടുള്ള തന്റെ സനേഹവും ഭക്തിയും അവതരിപ്പിച്ചിരിക്കുകയാണ് മരിയ ടോമി. പൂക്കളാല്‍ അമ്മേ നിന്നെ ഞങ്ങള്‍ വണങ്ങുന്നു, പ്രാര്‍ത്ഥനയാല്‍ അമ്മേ നിന്റെ കൂടെ വസിക്കുന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളും ഈണവും മരിയയുടേതാണ്. മരിയയുടേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനം കൂടിയാണ് ഇത്. അന്ന അഭിലാഷാണ് ഗായിക. ഫാ. മാത്യു പയ്യപ്പിളളി സംവിധാനം ചെയ്തിരിക്കുന്ന ഈ വീഡിയോ ആല്‍ബത്തിന്റെ ഓര്‍ക്കസ്‌ട്രേഷനും മിക്‌സിംങും നിര്‍വഹിച്ചിരിക്കുന്നത് ഡെന്നി ഡെന്‍സിലും അനില്‍ അനുരാഗും ചേര്‍ന്നാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എഡ്വിന്‍ബര്‍ഗ് ഹോളിഫാമിലി ക്‌നാനായ മിഷനിലെ ടോമിതോമസ് ഇളമ്പാശ്ശേരിയുടെയും മിനിയുടെയും മകളാണ് മരിയ. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ സൗത്ത് സ്വദേശിയായ ടോമി. ചാമക്കാല ഇടവകാംഗമാണ്.


വിദേശങ്ങളിലെത്തുന്നതോടെ ഭക്തിയുടെയും പ്രാര്‍ത്ഥനയുടയും ലോകത്തില്‍ നിന്ന് അകന്നുജീവിക്കുന്ന പ്രവണതയാണ് പുതുതലമുറയില്‍ കൂടുതല്‍ പേരും കാണിക്കാറുള്ളത്. ദേവാലയവുമായി യാതൊരുബന്ധവുമില്ലാതെ ജീവിക്കുന്ന അനേകം യുവജനങ്ങളെ നമുക്ക് വിദേശങ്ങളില്‍ കാണാന്‍ കഴിയും.അത്തരക്കാര്‍ക്കിടയിലാണ് മരിയ ടോമി വ്യത്യസ്തയാകുന്നത്. യുകെയില്‍ ജീവിക്കുമ്പോഴും സെക്കുലറിസത്തിന്റെ പിടിയില്‍ പെടാതെ ആത്മീയത കാത്തുസൂക്ഷിക്കുകയും മാതാവിനോടുള്ള ഭക്തിയില്‍ ജീവിക്കുകയും ചെയ്യുന്ന മരിയയും മരിയയെ ആത്മീയമായി നിലനിര്‍ത്താന്‍ പ്രേരകമായിത്തീര്‍ന്നിരിക്കുന്ന മാതാപിതാക്കളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

അതോടൊപ്പം തന്നെ മരിയക്ക് എന്നും പ്രോത്സാഹനങ്ങളും പിന്തുണയുമായി എപ്പോഴും കൂടെയുള്ള മരിയയുടെ ഇരട്ട സഹോദരങ്ങളായ മെവിൻ ടോമിക്കും മെൽവിൻ ടോമിക്കും പ്രേത്യേകം അഭിനന്ദനങ്ങൾ. മലയാളം നല്ലതുപോലെ വായിക്കാനും എഴുതാനും അത്ര പ്രഗൽഭ്യമില്ലാത്ത മരിയക്ക് സഹായകമായി പരിശുദ്ധ ‘അമ്മ കൂടെയുണ്ട് എന്ന് നിസംശയം പറയാം

യുവതലമുറയ്ക്ക് മാതൃകയായി മാറിയിരിക്കുന്ന മരിയയ്ക്ക് മരിയന്‍പത്രത്തിന്റെ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും.ഇനിയും കൂടുതല്‍ നല്ല ആത്മീയഗാനങ്ങളുമായി കടന്നുവന്ന് വിശ്വാസികളുടെ ഉള്ളില്‍ ഭക്തിയുടെ ദീപം കൊളുത്താന്‍ മരിയയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
മരിയയുടെ പാട്ട് കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു

https://www.youtube.com/watch?v=HopNGZxVqxw



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.