നമ്മുക്കെല്ലാവര്‍ക്കും മാതാവിനോട് ഒരുപാട് ഇഷ്ടമുണ്ട്. നാമെല്ലാവരും അമ്മയുടെ ഭക്തരുമാണ്. എന്നാല്‍ മാതാവിന്റെ യഥാര്‍ത്ഥഭക്തര്‍ക്ക് പ്രകടമായ ചില ലക്ഷണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം മറിയത്തിന് പ്രസാദകരമായ സുകൃതങ്ങള്‍ ചെയ്യാനുള്ള ആഗ്രഹമാണ്.
എളിമ, ക്ഷമ, ശുദ്ധത, അടക്കം,വിനയം, തീക്ഷ്ണത എന്നിവയും പരിശീലിക്കേണ്ടതായിട്ടുണ്ട്. മരിയഭക്തന്‍ ആന്തരികമായിട്ടാണ് ജീവിക്കേണ്ടതത്. ബാഹ്യകാര്യങ്ങളില്‍ അത്രയധികം ശ്രദ്ധിക്കാതിരിക്കുക. എഴുത്ത്,വായന തുടങ്ങിയവയില്‍ വ്യാപരിക്കുക. അപ്പോഴും നിരന്തരം പ്രാര്‍തഥിക്കാന്‍ മറക്കരുത്. മരിയസ്തുതിക്കുള്ള ഭക്തകൃത്യങ്ങള്‍ ദീര്‍ഘവും വിരസവുമായി ഒരിക്കലും തോന്നരുത്. മറിച്ച് സന്തോഷത്തോടും ആനന്ദത്തോടും ഉന്മേഷത്തോടും കൂടിയായിരിക്കണം.
ഹൃദയം കൊണ്ടും മനസ്സുകൊണ്ടും മാതാവിന് ശുശ്രൂഷ ചെയ്യണം. ഏറ്റം വിനീതമായ കാഴ്ചകള്‍ അത്യന്തം ആഡംബരത്തോടെ സമര്‍പ്പിക്കുക. കാരണം നമുക്ക് നല്കാന്‍ കഴിയുന്നത് എത്ര അല്പമാണെന്ന് അവള്‍ക്കറിയാം.
അഗതികളോടും ദരിദ്രരോടും അനുകമ്പയും സ്‌നേഹവും നമുക്കുണ്ടായിരിക്കണം. ഈ പറഞ്ഞ ഗുണങ്ങള്‍ എല്ലാം തികഞ്ഞവരാണ് യഥാര്‍ത്ഥ മരിയഭക്തര്‍.
ഇനി നാം നമ്മോടു തന്നെ ചോദിക്കുക. ഞാന്‍ യഥാര്‍ത്ഥ മരിയഭക്തനാണോ. എനിക്ക് എളിമയും ശുദ്ധതയും വിനയുവുമുണ്ടോ ആന്തരികതയ്ക്കാണോ ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്?