‘
ടോക്കിയോ ഒളിമ്പിക്‌സ് മിന്നും പ്രകടനങ്ങള്‍ കൊണ്ടു മാത്രമല്ല താരങ്ങളുടെ വിശ്വാസപ്രകടനങ്ങള്‍ കൊണ്ടുകൂടിയാണ് ശ്രദ്ധിക്കപ്പെട്ടത്. റിക്കാര്‍ഡ് വിജയം നേടിയ പല താരങ്ങളും തങ്ങളുടെ ദൈവവിശ്വാസം ഉറക്കെപ്രഖ്യാപിക്കാനും ഒളിമ്പ്ക്‌സ് വേദി തിരഞ്ഞെടുത്തു എന്നത് നിസ്സാര കാര്യമല്ല. അതില്‍ കത്തോലിക്കരായ പലരും പരിശുദ്ധ അമ്മയോടുള്ള തങ്ങളുടെ ഭക്തിയെ പരസ്യപ്പെടുത്താന്‍ തയ്യാറായി.
ജിംനാസ്റ്റായ സൈമോണ്‍ ബില്ലെസ് ആണ് അക്കൂട്ടത്തിലൊരാള്‍. അമ്മ മരിയഭക്തയാണെന്നും തനിക്ക് ജപമാല നല്കി പ്രാര്‍ത്ഥിക്കാന്‍ തന്നിട്ടുണ്ടെന്നും സൈമോണ്‍ വിജയത്തിന്റെ നെറുകയില്‍ പ്രഖ്യാപിച്ചിരുന്നു.
നന്മ നിറഞ്ഞ മറിയമേ മനോഹരമായ പ്രാര്‍ത്ഥനയാണെന്നും അത് തന്നെ ശാന്തയാക്കുന്നുവെന്നുമാണ് കാറ്റി ലെഡെക്കി എന്ന സ്വിമ്മിംങ് ചാമ്പ്യന്‍ പറഞ്ഞത്. മത്സരങ്ങള്‍ക്ക് മുമ്പ് രണ്ടുതവണയെങ്കിലും നന്മ നിറഞ്ഞ മറിയമേ ചൊല്ലാറുണ്ടെന്നും പറയുന്നു.
ഗ്രേസ് മക് കാലം എവിടെ യാത്രപോയാലും കൈയില്‍ ജപമാലയും വല്യമ്മ നല്കിയ കുരിശും കാണും. ഇത് രണ്ടും തനിക്ക് ശാന്തിയും സമാധാനവും നല്കുന്നുവെന്നാണ് ഗ്രേസിന്റെ വിശ്വാസസാക്ഷ്യം.
മാതാവിന്റെ കാശുരൂപം ഉയര്‍ത്തിക്കാണിച്ച് തന്റെ മരിയ ഭക്തി പ്രദര്‍ശിപ്പിച്ച വെയ്റ്റ് ലിഫ്റ്ററാണ് ഹിഡിലൈന്‍ ദയസ്. ഇത് ഈശോയോടും അവിടുത്തെ അമ്മയോടുമുള്ള എന്റെ വിശ്വാസത്തിന്റെ അടയാളമാണ് എന്നായിരുന്നു ഫിലിപ്പൈന്‍സുകാരിയായ ദയസ് പ്രഖ്യാപിച്ചത്.