റൊമാനിയ: റൊമാനിയായില്‍ നിന്ന് ആദ്യമായി ഒരു കത്തോലിക്കാ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ആരംഭിച്ചു. മരിയ ടിവി. നേരത്തെ മുതല്‍ ഒരു ചാനലിനെക്കുറിച്ച് ആലോചനയുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലമാണ് പെട്ടെന്നൊരു തീരുമാനത്തിലെത്തിച്ചതെന്ന് ഫാ. ദോറു പോപോവിസി അറിയിച്ചു. ഈസ്റ്റര്‍ ഞായറാഴ്ചയാണ് ലാറ്റിന്‍ ആരാധനക്രമത്തിലുള്ള കുര്‍ബാനയോടെ സംപ്രേഷണം ആരംഭിച്ചത്. റൊമാനിയായിലെ വിവിധ രൂപതകള്‍ ഇതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ലാറ്റിന്‍, ബൈസൈന്റയിന്‍ ആരാധനക്രമത്തിലുള്ള വിശുദ്ധ കുര്‍ബാനകളാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൈവ് പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്.
ഞങ്ങള്‍ തുടങ്ങിയതേയുള്ളൂ. ഭാവിയില്‍ ഇതര കത്തോലിക്കാ ടെലിവിഷന്‍ ചാനലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഫാ. ദോറു പറഞ്ഞു.