ലാഹോര്‍: അന്താരാഷ്ട്രവാര്‍ത്തകളില്‍ നിറഞ്ഞ പാക്കിസ്ഥാനിലെ ക്രൈസ്തവ പെണ്‍കുട്ടി മരിയ ഷഹ്ബാസ്. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത മുസ്ലീം ഭര്‍ത്താവിന്‌റെ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനും ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലീം ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. മരിയയോടൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ടതിനെക്കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും സലീം കുറിച്ചിട്ടുണ്ട്.
ഏപ്രില്‍ 28 നാണ് മരിയയെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന നാകാഷ് തന്റെ സുഹൃത്തുക്കളുമൊത്ത് തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മരിയയുടെ വീട്ടുകാര്‍ കേസ് കൊടുത്തിരുന്നുവെങ്കിലും ഈ വിവാഹത്തെ നിയമപരമായി അംഗീകരിച്ചുകൊണ്ടുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.
കോടതിയുടെ ഈ വിധി ലോകമെങ്ങും പ്രതിഷേധത്തിന് കാരണമായിരുന്നു. നല്ല ഭാര്യയായി ജീവിക്കാനായിരുന്നു കോടതിയുടെ വിധി. തുടര്‍ന്നാണ് മരിയ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതായ വാര്‍ത്ത വന്നത്.